ബെംഗളൂരു:തടയണ പൊട്ടി കര്‍ണാടകയിലെ ഹൂളിമാവ് തടാകം കരകവിഞ്ഞതിനെ തുടര്‍ന്ന് 193 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബെംഗളൂരു നഗരപ്രദേശത്തിനടുത്തുള്ള തടാകമാണ് ഞായറാഴ്‌ച കരകവിഞ്ഞൊഴുകിയത്. ഇതിനെ തുടര്‍ന്ന് നഗരത്തിലെ 350ഓളം വീടുകളില്‍ വെള്ളം കയറി. ഒട്ടേറെ വാഹനങ്ങളും വെള്ളത്തിനടിയിലായി. തടയണ തകര്‍ന്നതോടെ വെള്ളം ദിശമാറി പ്രദേശത്തെ വീടുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
തടയണ പൊട്ടി, തടാകം കരകവിഞ്ഞു; ബെംഗളൂരുവില്‍ 193 പേരെ മാറ്റിപ്പാര്‍പ്പിച്ചു - ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ
350ഓളം വീടുകളില്‍ വെള്ളം കയറുകയും. ഒട്ടേറെ വാഹനങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്‌തിട്ടുണ്ട്.
![തടയണ പൊട്ടി, തടാകം കരകവിഞ്ഞു; ബെംഗളൂരുവില്‍ 193 പേരെ മാറ്റിപ്പാര്‍പ്പിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5165935-1006-5165935-1574637260706.jpg)
തടയണ പൊട്ടി, തടാകം കരകവിഞ്ഞു; ബെംഗളൂരുവില്‍ 193 പേരെ മാറ്റിപ്പാര്‍പ്പിച്ചു
ദേശീയ ദുരന്തനിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിതരെ ബെംഗളൂരുവിലെ സായിബാബ ആശ്രമത്തിലേക്ക് മാറ്റിയതായി ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മിഷണർ ബി.എച്ച്. അനിൽകുമാർ അറിയിച്ചു. ബിബിഎംപി സംഘം തിങ്കളാഴ്‌ച നാശനഷ്‌ടങ്ങൾ വിലയിരുത്തും.