ഒഡീഷയില്‍ ട്രക്കില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി - ganja seized in odisha news
ബിഹാറിലേക്ക് കടത്താന്‍ ശ്രമിച്ച 847 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്
ഭുവനേശ്വര്‍: ഒഡീഷയിലെ കൊരാപുട്ടില്‍ ട്രക്കില്‍ കടത്തുകയായിരുന്ന 847 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. നന്ദപൂരില്‍ നിന്ന് അതിവേഗത്തിലെത്തിയ ട്രക്ക് പൊലീസ് വാഹനത്തെ മറികടക്കുകയായിരുന്നു. സംശയം തോന്നിയ പട്രോളിങ് സംഘം ട്രക്കിനെ പിന്തുടരുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ലമതാപുട്ടില്‍ നിന്ന് കഞ്ചാവ് ശേഖരിച്ച് ബിഹാറിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.