കേരളം

kerala

ETV Bharat / bharat

അസമിൽ സ്ഫോടക വസ്‌തുക്കള്‍ പിടികൂടി - അസമിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി

ദീപാവലിയോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്‌തുക്കള്‍ കണ്ടെടുത്തത്.

അസമിൽ സ്ഫോടക വസ്തുക്കൾ പിടികൂടി

By

Published : Oct 22, 2019, 3:46 PM IST

ദിസ്‌പൂര്‍: അസമിലെ ദിപു ടൗണിൽ നിന്ന് സ്ഫോടക വസ്‌തുക്കള്‍ പിടികൂടി. ദീപാവലിയോടനുബന്ധിച്ച് അസം പൊലീസും സിആർ‌പി‌എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്തത്.

അസമിൽ സ്ഫോടക വസ്തുക്കൾ പിടികൂടി

27 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, 15 ബണ്ടില്‍ ബ്ലാസ്റ്റിങ് വയര്‍ എന്നിവ, ആറ് പാക്കറ്റ് ബ്ലാസ്റ്റിങ് പൊടി എന്നിവയടങ്ങുന്ന സ്ഫോകട വസ്‌തുക്കളാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details