കേരളം

kerala

ETV Bharat / bharat

എച്ച്എസ്എൽ ക്രെയിൻ തകർന്ന സംഭവം; 50 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു

മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകുമെന്നും കമ്പനി അറിയിച്ചു

By

Published : Aug 3, 2020, 8:54 AM IST

HSL announces Rs 50 lakh ex-gratia  Vishakaptnam crane collapse  Slipway-4 on the crane track  Hindustan Shipyard Limited crane crash  HSL announces Rs 50 lakh ex-gratia, job for kin of deceased in Vishakaptnam crane mishap  എച്ച്എസ്എൽ ക്രെയിൻ തകർന്ന സംഭവം  50 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു
എച്ച്എസ്എൽ

വിശാഖപട്ടണം: ഹിന്ദുസ്ഥാൻ കപ്പൽ നിർമാണശാലയിലെ ക്രെയിൻ തകർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ സഹായ ധനം നൽകുമെന്ന് ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (എച്ച്എസ്എൽ). മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകുമെന്നും കമ്പനി അറിയിച്ചു.

എച്ച്എസ്എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ശരത് ബാബു ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ഒന്നിന് വിശാഖപട്ടണത്തെ എച്ച്എസ്എല്ലിൽ ക്രെയിൻ തകർന്ന് 11 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ട 11 പേരിൽ നാല് പേർ എച്ച്എസ്എൽ ജോലിക്കാരും ഏഴ് കരാർ ഏജൻസി തൊഴിലാളികളുമാണ്. കരാറുകാരൻ അനുപം എഞ്ചിനിയേഴ്‌സും ഗ്രീൻഫീൽഡും ചേർന്ന് നിർമിച്ച ക്രെയിനിന്‍റെ ലോഡ് കപ്പാസിറ്റി പരിശോധിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details