കേരളം

kerala

ETV Bharat / bharat

42 ലക്ഷം അധ്യാപകർക്ക് പരിശീലനം ; വൻ പദ്ധതിയുമായി കേന്ദ്രസർക്കാർ - 42 ലക്ഷം അധ്യാപകർക്ക് പരിശീലനം

നിഷ്‌ത (NISHTHA - National Initiative on School Teachers Head Holistic Advancement ) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം 22ന് ആരംഭിക്കും

രാജ്യവ്യാപകമായി 42 ലക്ഷം അധ്യാപകർക്ക് പരിശീലനം

By

Published : Aug 18, 2019, 11:46 AM IST

ന്യൂഡൽഹി : രാജ്യവ്യാപകമായി അധ്യാപകർക്ക് പരിശീലനം നൽകാൻ വൻ പദ്ധതിയുമായി മാനവ വിഭവശേഷി മന്ത്രാലയം. ഈ മാസം 22ന് ആരംഭിക്കുന്ന നിഷ്‌ത (NISHTHA - National Initiative on School Teachers Head Holistic Advancement ) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ രാജ്യത്തെ 42 ലക്ഷത്തോളം അധ്യാപർ ഉൾപ്പെടും. അധ്യാപകർക്ക് പരിശീലനം നൽകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായാണ് നിഷ്‌തയെന്ന്, മാനവ വിഭവശേഷി മന്ത്രാലയം സ്കൂൾ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി റിന റേയ് പറഞ്ഞു.


പരമ്പരാഗതമായി വിദ്യാഭ്യാസ മേഖലയിലെ നേതൃപാടവത്തിനും, അധ്യാപകരെ ഒരുക്കിയെടുക്കുന്ന കാര്യത്തിലും ഇന്ത്യ പ്രസിദ്ധമാണെന്നും ഇന്ത്യയിലെ അധ്യാപകർ ലോകത്തിന്‍റെ അധ്യാപകരായാണ് അറിയപ്പെടുന്നതെന്നും മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാംഗ് അഭിപ്രായപ്പെട്ടു.

പുരാതന ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം ഐതിഹാസികമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, പുരോഗതിയിലേക്ക് കുതിക്കുന്ന ഓരോ രാജ്യത്തിന്‍റെയും അടിത്തറ വിദ്യാലയങ്ങളാണെന്നും, നാളെകളിലെ മികച്ച വ്യക്തികളായി വിദ്യാർഥികളെ രൂപപ്പെടുത്തുന്ന അധ്യാപകർ സമൂഹത്തിലെ നിർണായക ഘടകങ്ങളാണെന്നും കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details