ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ വാർഷിക ഫീസ് വർധിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തീരുമാനം പിന്‍വിക്കണമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍. മൂന്ന് മാസത്തെ ഫീസ് ഒരുമിച്ച് നല്‍കണമെന്ന് ചില സ്‌കൂളുകള്‍ നിര്‍ദേശിച്ചതായി പലയിടത്ത് നിന്നും പരാതി ലഭിച്ചതായി മന്ത്രി ട്വീറ്റ് ചെയ്‌തു. സ്‌കൂളുകള്‍ വാര്‍ഷിക ഫീസ് വര്‍ധിപ്പിക്കുന്നതും ഒരുമിച്ച് ഫീസ് ശേഖരിക്കുന്ന നടപടിയും അവസാനിപ്പിക്കണം. എന്നാല്‍ ചില സ്വകാര്യ സ്‌കൂളുകള്‍ അനുകൂല നടപടി സ്വീകരിക്കുന്നുണ്ടെന്നും അത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്ത് സ്‌കൂളുകള്‍ വാര്‍ഷിക ഫീസ് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര മന്ത്രി - സ്‌കൂളുകള്‍ വാര്‍ഷിക ഫീസ് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര മന്ത്രി
മൂന്ന് മാസത്തെ ഫീസ് ഒരുമിച്ച് നല്‍കണമെന്ന് ചില സ്‌കൂളുകള്‍ നിര്‍ദേശിച്ചതായി പലയിടത്ത് നിന്നും പരാതി ലഭിച്ചതായി മന്ത്രി ട്വീറ്റ് ചെയ്‌തു.
ലോക്ക് ഡൗണ്‍ കാലത്ത് സ്‌കൂളുകള്‍ വാര്‍ഷിക ഫീസ് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര മന്ത്രി
മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും വിദ്യാര്‍ഥികളില്‍ നിന്നും നിര്‍ബന്ധിതമായി ഫീസ് പിരിക്കരുന്തെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ടൂഷന്‍ ഫീസ് ഒഴിച്ച് മറ്റ് ഫീസുകളൊന്നും ഒരു വര്‍ഷത്തേക്ക് വാങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.