കേരളം

kerala

ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ 114 പേർക്ക് കൂടി കൊവിഡ് - minister sukh ram choudary

സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3265 ആയി. ഹമീർപൂർ ജില്ലയില്‍ 74കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഹിമാചല്‍ പ്രദേശ് കൊവിഡ്  ഷിംല വാർത്ത  ഹമീർപൂർ ജില്ല  ഹിമാചല്‍ കൊവിഡ് കണക്ക്  himachal pradesh covid updates  shimla news  hamirpur district  minister sukh ram choudary  covid 19 news
ഹിമാചല്‍ പ്രദേശില്‍ 114 പേർക്ക് കൂടി കൊവിഡ്

By

Published : Aug 9, 2020, 11:50 AM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ 114 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3265 ആയി. ഹമീർപൂർ ജില്ലയില്‍ 74കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 14 ആയി. ഇതുവരെ 2081 പേരാണ് രോഗമുക്തരായത്. 1143 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആർ.ഡി ദിമാൻ അറിയിച്ചു. സോളൻ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 343 പേരാണ് സോളന്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. മാഡിയില്‍ 124, സിർമുറില്‍ 113, ചാബയില്‍ 106, കാഗരയില്‍ 105, ഉനയില്‍ 91, കുളുവില്‍ 69, ബിലാസ്‌പൂറില്‍ 68, ഷിംലയില്‍ 58 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, വൈദ്യുത മന്ത്രി സുഖ് റാം ചൗധരിക്കും കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസത്തെ തുടർന്ന് ദീൻ ദയാല്‍ ഉപാധ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചൗധരിയുടെ ഭാര്യക്കും ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചെന്ന് സിർമൂറിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. മന്ത്രിയുമായി സമ്പർക്കം പുലർത്തിയ ബിജെപി വക്താവ് ബാല്‍ദേവ് തോമറിനും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details