മുസഫർപൂർ: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് 107 കുട്ടികൾ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സംഭവത്തില്‍ വിളിച്ചു ചേർത്ത യോഗത്തിനിടെ വിവാദ ചോദ്യവുമായി ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ.
ബീഹാറിലെ മസ്തിഷ്ക മരണം: 'വിക്കറ്റെത്ര?' വിവാദ ചോദ്യവുമായി ആരോഗ്യമന്ത്രി - -child-deaths
ഞായറാഴ്ച നടന്ന ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ വിവാദ ചോദ്യം
യോഗത്തിനിടെ ആരോഗ്യമന്ത്രി ക്രിക്കറ്റ് സ്‌കോര്‍ ചോദിക്കുന്നതിന്‍റെ വീഡിയോയാണ് പുറത്തുവന്നത്. ഞായറാഴ്ച നടന്ന ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ ചോദ്യം. 'എത്ര വിക്കറ്റുകള്‍ വീണു' എന്ന് യോഗത്തിനിടെ മംഗള്‍ പാണ്ഡേ ചോദിക്കുന്നത് ദൃശ്യത്തിൽ കാണാം. അടുത്തുണ്ടായിരുന്ന ആരോ നാലു വിക്കറ്റുകള്‍ വീണതായി മന്ത്രിയെ അറിയിക്കുകയും ചെയ്യുന്നുണ്ട്.
കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, അശ്വിനികുമാര്‍ ചൗബെ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 22 വരെ പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.