കേരളം

kerala

ETV Bharat / bharat

നിത്യോപയോഗ സാധങ്ങളുടെ വില വർധനവ്;  പണപ്പെരുപ്പം വർധിച്ചു - pulses and personal care get costlier

ഭക്ഷ്യവസ്തുക്കളുടെ വില കൂടിയതാണ് മൊത്തവില സൂചികയില്‍ പ്രതിഫലിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, വസ്ത്രം, വിനോദം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഗാർഹിക ബജറ്റുകൾക്ക് പണപ്പെരുപ്പ നിരക്ക് വളരെ കൂടുതലാണ്.

ഭക്ഷ്യവസ്തുക്കൾക്ക് അധിക വില ഈടാക്കിയതോടെ ഗാർഹിക ബജറ്റുകളിൽ വർധനവ്
ഭക്ഷ്യവസ്തുക്കൾക്ക് അധിക വില ഈടാക്കിയതോടെ ഗാർഹിക ബജറ്റുകളിൽ വർധനവ്

By

Published : Aug 14, 2020, 9:18 PM IST

ഹൈദരാബാദ്: മഹാമാരി ലോക സമ്പദ് വ്യവസ്ഥക്കും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്കും കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിയത്. നിത്യോപയോഗ സാധങ്ങൾക്ക് വില വർധിച്ചു. ഇത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായി. ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

കഴിഞ്ഞ ഏതാനും ചില മാസങ്ങളായി ജനങ്ങൾ ദൈനംദിന ഭക്ഷ്യവസ്തുക്കൾക്ക് അധിക വില നൽകേണ്ടി വന്നു. പയർവർഗ്ഗങ്ങൾ, മാംസം, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവക്ക് ആളുകൾ ഒരു വർഷം മുമ്പ് നൽകിയതിനേക്കാൾ കൂടുതൽ പണം നൽകി. അതിനാൽ ജൂൺ, ജൂലൈ മാസങ്ങളിലെ ഉപഭോക്തൃ വില സൂചികയിലെ (സിപിഐ) പണപ്പെരുപ്പം മൂന്നു മാസത്തിനിടെ ആദ്യമായി ഉയര്‍ന്നു. വില വര്‍ധിച്ചതോടെയാണ് ഈ മാറ്റം സംഭവിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വില കൂടിയതാണ് മൊത്തവില സൂചികയില്‍ പ്രതിഫലിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം, വസ്ത്രം, വിനോദം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഗാർഹിക ബജറ്റുകൾക്ക് പണപ്പെരുപ്പ നിരക്ക് വളരെ കൂടുതലാണ്. ഉദാഹരണത്തിന്, ഇറച്ചി, മത്സ്യം എന്നിവയുടെ ചില്ലറ വിൽപ്പന വില ജൂലൈയിൽ 18.8 ശതമാനം ഉയർന്നു. അതുപോലെ, റീട്ടെയിൽ തലത്തിൽ പയർവർഗങ്ങളുടെ വില ജൂലൈയിൽ 15.9 ശതമാനം ഉയർന്നു. ജൂണിൽ ഈ വിഭാഗത്തിൽ പണപ്പെരുപ്പ നിരക്ക് 16.7% ആയിരുന്നു. പച്ചക്കറി വില കുതിച്ചുയർന്നു.

പച്ചക്കറി സൂചികയിലെ 14% വർദ്ധനവ് കാലാവസ്‌ഥാ വ്യതിയാനം മൂലമുള്ളതാണ് എന്ന് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ പൃഥ്വിരാജ് ശ്രീനിവാസ് പറഞ്ഞു.

പ്രതിവർഷം സ്വർണ വില 40% ഉയർന്നു. ലോക്ക് ഡൗൺ കാരണവും ലഡാക്കിലെ അതിർത്തിയിലെ സംഘർഷങ്ങൾക്ക് ശേഷവും രാജ്യത്ത് ചൈന വിരുദ്ധ വികാരം ഉടലെടുത്തു. ഇതോടെ ഇലക്ട്രോണിക്സ് ഇറക്കുമതി ചെലവേറിയതാക്കി. ഡോളർ 72 ൽ നിന്ന് ജൂലൈ അവസാനത്തോടെ 75 രൂപയായി.

അതേസമയം സുഗന്ധവ്യഞ്ജനങ്ങളുടെ വില ജൂലൈയിൽ 13.3 ശതമാനവും ജൂണിൽ 11.7 ശതമാനവും ഉയർന്നു. പെട്രോളിന്റെയും ഡീസലിന്‍റെയും വിലയും ജൂലൈയിൽ 10 ശതമാനം വർധിച്ചു. 2018 -19 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആരംഭിച്ച് 2019-20 രണ്ടാം പകുതി വരെ തുടരുന്ന വളർച്ചാമുരടിപ്പ് ഇപ്പോഴത്തെ പ്രതിസന്ധി വീണ്ടും വർധിപ്പിക്കും.

ABOUT THE AUTHOR

...view details