കുളുവിൽ തീപിടിത്തം; വീട് കത്തി നശിച്ചു - വീട് കത്തി നശിച്ചു
ഹിമാചൽ പ്രദേശിലെ ഗാഡ്‌സ ഗ്രാമത്തിൽ തീപിടിത്തം. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരുമെത്തി തീ നിയന്ത്രണ വിധേയമാക്കി
![കുളുവിൽ തീപിടിത്തം; വീട് കത്തി നശിച്ചു House gutted in fire mishap fire mishap in Kullu village Himachal Pradesh's Kullu Gadsa village Gadsa village fire mishap Kullu ഹിമാചൽ പ്രദേശ് കുളു ഗാഡ്‌സ തീ പിടിത്തത്തിൽ വീട് കത്തി നശിച്ചു തീ പിടിത്തം വീട് കത്തി നശിച്ചു കുളുവിൽ തീ പിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9547451-1-9547451-1605390323862.jpg)
കുളുവിൽ തീ പിടിത്തം; വീട് കത്തി നശിച്ചു
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിലെ ഗാഡ്‌സ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തിൽ ഇരുനില വീട് കത്തി നശിച്ചു. വൈകുന്നേരം ആറുമണിയോടെയാണ് സംഭവമുണ്ടായതെന്നും വീട്ടുടമ ഷേർ സിങ്ങും കുടുംബാംഗങ്ങളും അതുവരെ വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
കുളുവിൽ തീ പിടിത്തം; വീട് കത്തി നശിച്ചു