ലഖ്‌നൗ: ഉത്തർ പ്രദേശിൽ 23കുട്ടികളെ ബന്ധിയാക്കിയ സുഭാഷ് ഗൗതത്തിന്‍റെ ഭാര്യയെ ജനക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റിപ്പോർട്ടിന് ലഭിച്ചതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നും കാൺപൂർ റേഞ്ച് ഐജി മോഹിത് അഗർവാൾ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌ത്രീയെ ആള്‍ക്കൂട്ടം ആക്രമിച്ചത്.
ഉത്തർപ്രദേശിൽ കുട്ടികളെ ബന്ദികളാക്കിയ സംഭവം; സുഭാഷ് ഗൗതത്തിന്‍റെ ഭാര്യയെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി
ജന്മദിനാഘോഷത്തിന് വിളിച്ചു വരുത്തിയ 23ഓളം കുട്ടികളെയാണ് സുഭാഷ് ഗൗതം ബന്ധികളാക്കിയത്
അതേ സമയം കുട്ടികളെ രക്ഷപ്പെടുത്താൻ ഓപ്പറേഷനിൽ പങ്കെടുത്ത ടീമിന് ഉത്തർപ്രദേശ് സർക്കാർ പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. കൂടാതെ ടീമിന് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകുമെന്ന് യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് കെ അവസ്തി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഫറൂഖ്ബാദിലാണ് സംഭവം നടന്നത്.ജന്മദിനാഘോഷത്തിന് വിളിച്ചു വരുത്തിയ പതിനഞ്ചിലധികം കുട്ടികളെ സുഭാഷ് ഗൗതം എന്നയാള്‍ വീട്ടില്‍ ബന്ദിയാക്കുകയായിരുന്നു. സ്ഥലം എംഎല്‍എയും എസ്‌പിയും വീട്ടിലേക്ക് വരണമെന്നായിരുന്നു സുഭാഷിന്‍റെ ആവശ്യം. രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസിന് നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും ഒരു ഗ്രാമവാസിക്കും പരിക്കേറ്റിട്ടുണ്ട്. സമീപവാസിയായ സതീഷ് ചന്ദ്ര ദുബെ എന്നയാള്‍ സുഭാഷിനോട് സംസാരിക്കാന്‍ ചെന്നെങ്കിലും അയാള്‍ക്ക് നേരെയും സുഭാഷ് ഗൗതം വെടിയുതിര്‍ത്തിരുന്നു.