ഭുവനേശ്വർ :കൊവിഡ് 19 മാർഗനിർദേശങ്ങള്‍ ലംഘിച്ചതിന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. സ്വകാര്യ ആശുപത്രിയുടെ പ്രവർത്തനം 27 പേർക്ക് അണുബാധ പകരാൻ കാരണമായി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയെ നഗരത്തിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിലൂടെ മഞ്ചേശ്വർ പ്രദേശത്തെ 11 പേർക്കും ആശുപത്രിയിലെ 16 ജോലിക്കാർക്കും രോഗം സ്ഥിരീകരിച്ചതായും അധികൃതർ പറഞ്ഞു.
കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് സ്വകാര്യ ആശുപത്രി പൂട്ടിച്ചു - ഭുവനേശ്വർ
സ്വകാര്യ ആശുപത്രിയുടെ പ്രവർത്തനം 27 പേർക്ക് അണുബാധ പകരാൻ കാരണമായി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

കൊവിഡ് മാർഗനിർധേശങ്ങൾ ലംഘിച്ചതിന് സ്വകാര്യ ആശുപത്രി പൂട്ടിച്ചു
കൊവിഡ് രോഗിയുമായി അടുത്ത് ഇടപഴകിയത് മൂലമാണ് ജോലിക്കാർക്ക് രോഗം ബാധിച്ചത്. കൊവിഡ് 19 രോഗികളെ അവരുടെ സൗകര്യങ്ങളിൽ ചികിത്സിക്കുന്നതിനുപകരം കൊവിഡ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് സംസ്ഥാന സർക്കാർ സ്വകാര്യ-സർക്കാർ ആശുപത്രികളോട് നേരത്തെ അറിയിച്ചിരുന്നു.