ചിങ്ങം
ഒരു വലിയ സുഹൃത്ത് വലയം നിങ്ങളുടേതായി ഉണ്ടാക്കിയെടുക്കുന്നതാണ്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാവുന്നതാണ്. നല്ല സുഹൃത്തുകളുമായി കൂട്ടുകൂടാന്‍ ശ്രമിക്കുക.
കന്നി
ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്മകത പുറത്ത് വരുന്നതാണ്. നിങ്ങളിലെ രസികന്‍ ജനങ്ങളെ വിസ്‌മയിപ്പിക്കുന്നതാണ്. ഊര്‍ജസ്വലത നിറഞ്ഞ ദിവസമായതിനാല്‍ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുകയും മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും.
തുലാം
നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ കാര്യങ്ങൾക്ക് പോലും മാനസിക സംഘർഷം അനുഭവിക്കും. സമ്പാദ്യം കൂടുകയും ജോലിയില്‍ തിളക്കമാർന്ന വിജയം നേടുവാന്‍ നിങ്ങൾക്ക് കഴിയുന്നതാണ്.
വൃശ്ചികം
ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. മികച്ച ഭക്ഷണ ശീലവും തുടർച്ചയായ വ്യായാമവും ശീലമാക്കികൊണ്ട് അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. അനാരോഗ്യകരമായ ജീവിതരീതികള്‍ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.
ധനു
ഇന്ന് നിങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അതിന് സമയമെടുക്കുമെങ്കിലും അവസാനം നിങ്ങളതിന് മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും. വിവേകത്തോടെ ചിന്തിക്കാന്‍ ശീലിക്കുക. ഊര്‍ജസ്വലത നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സായാഹ്നത്തോടെ കൂടുതല്‍ സന്തോഷം കൈവരുന്നതാണ്.
മകരം
അമിതമായ ജോലിഭാരം നിങ്ങളെ ഇന്നത്തെ ദിവസം ബുദ്ധിമുട്ടിക്കും. എന്നിരുന്നാലും നിങ്ങൾ അങ്ങനെയുള്ള സമ്മർദ്ധത്തിൽ പെടുന്നയാളല്ല. നിങ്ങളെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിപ്പിക്കുകയെന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ അവസാനം വിജയം സുനിശ്ചിതമായിരിക്കും.