മേടം
സമയോചിതമായി തീരുമാനം എടുക്കുന്നതിന് നിങ്ങളുടെ എല്ലാ മാനസിക കഴിവുകളും പ്രയോജനപ്പെടുത്തണം. എങ്കിലും നിർണായക തീരുമാനങ്ങൾ എടുക്കാൻ ശരിയായ ഉപദേശം സ്വീകരിക്കുന്നത് ഉത്തമം.
ഇടവം
സന്തോഷവും സുഖവുമുള്ള ദിവസമായിരിക്കും. എന്നിരുന്നാലും നിങ്ങൾക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ഇത് നിങ്ങളെ സമ്മർദത്തിലാക്കാൻ സാധ്യതയുണ്ട്. ജോലിഭാരം അമിതമാക്കാതെ പ്രായോഗികമായി ചിന്തിക്കാൻ ശ്രമിക്കുക. ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ശ്രദ്ധ ചെലുത്തുക.
മിഥുനം
ദിവസവും ചെയ്യുന്ന പ്രവ്യത്തിക്ക് പകരം സന്തോഷകരമായ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുകയും അത് മനസിന് കൂടുതൽ സമാധാനം നൽകുകയും ചെയ്യും. എതിർ ലിംഗത്തിൽ പെട്ടവരിൽ നിന്നും സ്വാഭാവികമായുള്ള പ്രീതി പിടിച്ചുപറ്റും. നിങ്ങൾ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെങ്കിൽ ഇന്ന് അനുകൂലമായ പ്രതികരണം ലഭിക്കുന്നതിന് വഴിയൊരുക്കും.
കര്‍ക്കിടകം
ഉജ്ജ്വലവും പ്രതീക്ഷാനിർഭരവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ബിസിനസ് കരാറുകൾ ചർച്ചചെയ്‌ത് ഉറപ്പിക്കുമ്പോൾ സൂക്ഷ്മമായ അവബോധം ഉണ്ടാകണം. നിങ്ങളുടെ നേതൃത്വപാടവം ഏതൊരു പ്രതിസന്ധിയെ മറികടക്കുന്നതിനും പുതിയ സംരഭങ്ങൾക്കും സഹായകമാകും.
ചിങ്ങം
എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക് കഴിയും. ഏതുസാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് നിങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. വ്യാപാരവ്യവസായ രംഗത്ത് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരുന്നതായി കാണുന്നു. വ്യക്ത്തിപരമായ ജീവിതം നല്ലരീതിയിൽ കടന്നുപോകും.
കന്നി
വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. നിങ്ങളുടെ ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർത്ഥ കഴിവ് പുറത്തുവരികയുള്ളു എന്നതിനാൽ ചിന്താകുലരാകുന്നത് ഒഴിവാക്കുക.