മേടം
ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുമ്പോൾ സാമാന്യബോധം പ്രയോഗിക്കുക. നിങ്ങളുടെ കണക്കുകൂട്ടലുകളനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുക. മറ്റുള്ളവരിൽ നിന്ന് മാർഗനിർദേശം സ്വീകരിക്കുന്നതും നല്ലതാണ്.
ഇടവം
വാദപ്രദിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഉച്ചതിരിഞ്ഞ് നിങ്ങൾ സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ് ചർച്ചകളിലേർപ്പെട്ടേക്കാം. വൈകുന്നേരം പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പ്രത്യേക പരിഗണന ലഭിക്കുന്നതിനാൽ കൂടുതൽ ഉന്മേഷപ്രദമായ ദിവസം ലഭിക്കും.
മിഥുനം
ഇന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ അൽപം പ്രയാസകരമാണ്. എങ്കിലും അൽപം സമയമെടുത്തായാലും ഏറ്റവും മികച്ച രീതിയിൽ പ്രശ്‌ന പരിഹാരമുണ്ടാകും. സഹിഷ്ണുതയും കഠിനാധ്വാനവും ഫലം ചെയ്യും. ചുറ്റുപാടുകളെകുറിച്ച് മനസിലാക്കുന്നത് കൂടുതൽ സഹായകരമാകും.
കര്‍ക്കിടകം
നിങ്ങളുടെ ബിസിനസ് പങ്കാളികളുമായി ഉച്ചകഴിഞ്ഞ് സമയം ചിലവഴിക്കാൻ സാധ്യതയുണ്ട്. നിയമാനുസൃതമായ രീതിയിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു കരാറിലേർപ്പെടാനും സാധിക്കും. വൈകുന്നേരം സന്തോഷകരമായ സന്ദർഭങ്ങൾ ഉണ്ടാകും.
ചിങ്ങം
വിട്ടുവീഴ്‌ചയ്യില്ലാതെ പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ തൃപ്‌തിയുള്ള ഫലങ്ങൾ ഉണ്ടാകും. എന്നിരുന്നാലും, നിങ്ങളുടെ അനുനയപരമായ സമീപനം നഷ്ടപ്പെടുത്തരുത്. നിങ്ങൾ നിങ്ങളുടെ പ്രൊഫഷണൽ കാര്യങ്ങൾ സംബന്ധിച്ച് പ്രായോഗിക നിലപാടുകൾ സ്വീകരിക്കുക.
കന്നി
അൽപം വേദനയുണ്ടാക്കുന്ന, ഞെട്ടിപ്പിക്കുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. വ്യക്തിത്വ വികസന ക്ലാസുകളിൽ പങ്കെടുക്കാൻ സാധ്യത. ദിവസത്തിനവസാനം സന്തോഷകരമായ മുഹൂർത്തങ്ങൾ ലഭിക്കും.