മേടം: പ്രശ്‌നങ്ങളോട് അൽപം അയവുള്ള സമീപനം സ്വീകരിക്കുക. കുടുംബത്തിന്‍റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനും ഉത്തരവാദിത്വത്തോടെ പെരുമാറാനും ശ്രമിക്കുക. അഭിപ്രായം പ്രകടിക്കുമ്പോൾ സൂക്ഷിക്കുക. ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ ബന്ധങ്ങളെ അത് ദോഷകരമായി ബാധിക്കും. ഇത്തരം തർക്കങ്ങൾ ദൈനംദിന ജീവിതത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ കാരണമാകും. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക.
ഇടവം: സാമ്പത്തികപരമായി വളരെ നല്ല ദിനമാണിന്ന്. ധനപരമായ നേട്ടങ്ങളും പുതിയ സാമ്പത്തിക സ്രോതസുകള്‍ ആരംഭിക്കുന്നതിനും ഇന്നത്തെ ദിവസം ഗുണം ചെയ്യും. മനസിന് ഇഷ്‌ടപ്പെട്ട് ഏറ്റെടുക്കുന്ന എല്ലാ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി പണം ചെലവാക്കും. ഇത് പണച്ചിലവ് അമിതമാക്കില്ല, പകരം കുടുംബത്തിലെ സമാധാന അന്തരീക്ഷം നിലനിർത്തും.
മിഥുനം: അഭിപ്രായങ്ങൾ പറയുമ്പോൾ വേണ്ടത്ര മുന്‍കരുതൽ എടുക്കുക. നിങ്ങളുടെ ക്ഷിപ്ര കോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കാനുമിടയുണ്ട്. ധ്യാനം പരിശീലിക്കുന്നത് വഴി ശാന്തത കൈവരും, കൂടാതെ ആരോഗ്യ നില മെച്ചപ്പെടാനും സഹായിക്കും. വരുമാനത്തേക്കാൾ ചെലവ് കൂടുതലായിരിക്കും. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക.
കര്‍ക്കിടകം: നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലവത്താകും. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെ പറ്റി ചിന്തിക്കാം. താമസിക്കാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസുകള്‍ വർധിച്ചതും ഇന്നത്തെ ദിവസം ഗുണം ചെയ്യും.
ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലി സാമർഥ്യത്തിലും ആസൂത്രണ മികവിലും മേലധികാരികളിൽ നിന്ന് പ്രശംസ നേടാൻ വഴിയൊരുക്കും. പിതാവിൽ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാൻ അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളും സംബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നല്ല ദിവസമാണ്.
കന്നി: ഇന്നത്തെ ദിവസം അലസതയും ഉത്സാഹക്കുറവും കൂടുതലായും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം ഏറെ അസ്വസ്ഥതയുണ്ടാക്കും. പ്രവർത്തന മേഖലയിലെ എതിരാളികളുടെ മേൽ ജാഗ്രതയായിരിക്കുക. ജോലിയില്‍ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും വിമർശനങ്ങളെ പൂർണമായും തള്ളിക്കളയരുത്.
തുലാം: കൂടുതൽ ശ്രദ്ധാലുവായിരിക്കുക. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം നിയന്ത്രിക്കാൻ ശ്രമിക്കുക. ശ്രദ്ധയോടെ പെരുമാറാനും വാക്കുകൾ സൂക്ഷ്മതയോടെയും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അല്‌പം ആശ്വാസവും സന്തോഷവും നല്‍കും. ആത്മീയതയും ബൗധികമായ യത്നങ്ങളും സമാധാനം ഉണ്ടാക്കും.
വൃശ്ചികം: അഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമാണ് ഇന്ന്. സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷങ്ങളിലോ യാത്രയിലോ പങ്കുചേരുന്നത് ഇന്നത്തെ ദിവസം ഇരട്ടി സന്തോഷം നൽകും. ജീവിത പങ്കാളി നിങ്ങള്‍ക്കായി പ്രത്യേകം വിഭവങ്ങൾ ഒരുക്കുന്നതിനും ഒരുമിച്ച് പുറത്തുപോകുന്നതിനും ഇടയുണ്ട്. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.
ധനു: നക്ഷത്രങ്ങള്‍ അനുകൂല സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതു കൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉല്‍കൃഷ്ടമായതുകൊണ്ട് ഇന്നത്തെ ദിവസം പൂര്‍ണമായും നല്ലതായിരിക്കും. കുടുംബത്തിലും ജോലി സ്ഥലത്തും സമാധാന അന്തരീക്ഷം ഉണ്ടാകും. എല്ലാവരോടും വിനയത്തോടെ പെരുമാറാൻ നിങ്ങൾ ശ്രമിക്കും. മാതൃഭവനത്തില്‍ നിന്നുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് നിങ്ങള്‍ തെളിയിക്കും.
മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷ രഹിതനും ഉദാസീനനും ആക്കിയേക്കാം. പല കാരണങ്ങൾ കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്‌മയും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. നക്ഷത്രങ്ങള്‍ അനുകൂല സ്ഥിതിയിൽ അല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക. ആവശ്യമായ വിശ്രമം എടുക്കുക.
കുംഭം: ഗുണക്ലേശ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. കടുംപിടുത്തവും പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ അരോഗ്യത്തെയും കുടുംബ ജീവിതത്തെയും ബാധിക്കും. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇടപെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനം എടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാർഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അമ്മയിൽ നിന്ന് നേട്ടം വന്നുചേരും.
മീനം: കഠിനാധ്വാനത്തിലൂടെ സന്തോഷമുള്ള ദിവസം ലഭിക്കും. നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകാൻ സാധ്യതയുണ്ട്. ഇങ്ങനെയെടുക്കുന്ന തീരുമാനങ്ങൾ താമസിക്കാതെ യാഥാര്‍ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയ ദാര്‍ഢ്യവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിക്കും. സുഹൃത്തുക്കളോടൊപ്പമോ സഹോദരങ്ങളോടൊപ്പമോ സാഹസിക യാത്ര പോകുന്നതിനും നല്ല ദിവസമാണ്. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.