കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് - horoscope kerala

നിങ്ങളുടെ ഇന്ന്

horoscope kerala  നിങ്ങളുടെ ഇന്ന്
നിങ്ങളുടെ ഇന്ന്

By

Published : Dec 18, 2019, 5:55 AM IST

മേടം: പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് ഇന്ന് നല്ല ദിനം. മുടങ്ങിക്കിടന്ന കാരാറുകളൊക്കെ നിങ്ങൾ പൂർത്തിയാക്കും.

മേടം


ഇടവം: ജോലി മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതുമൂലം സഹപ്രവർത്തകരിലും മേലധികാരികളിലും മതിപ്പുണ്ടാകും. കീഴുദ്യോഗസ്ഥർക്ക് പ്രചോദിതരായി തീരും. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പദ്ധതി മെച്ചപ്പെടും.

ഇടവം

മിഥുനം: പ്രിയപ്പെട്ട ഒരാളുമായി വൈകാരികമായ ഒരു ബന്ധം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രശ്‌നങ്ങൾ അലട്ടിയേക്കാം. സമ്മർദ്ദങ്ങളെ സമചിത്തതയോടെ നിർവീര്യമാക്കുക.

മിഥുനം
കര്‍ക്കിടകം: ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമായ ദിനമല്ല. കുട്ടികൾ ഉള്ളവരാണെങ്കിൽ അവരുടെ അഭാവത്തിൽ ഒറ്റപ്പെട്ടതുപോലെ തോന്നാം.
കര്‍ക്കിടകം


ചിങ്ങം: പുതിയ സംരംഭങ്ങളും ജോലികളും ലഭിക്കാൻ സാധ്യത. ഏറ്റെടുത്ത കാര്യങ്ങൾ വിദഗ്ധമായി പൂർത്തിയാക്കാൻ സാധിക്കും. ചില ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത.

ചിങ്ങം

കന്നി: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കും. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള നിങ്ങളുടെ കഴിവ്, കാര്യങ്ങൾ ഇന്ന് പരിഹരിക്കാൻ സഹായിക്കും.

കന്നി

തുലാം: ഇന്ന് സുഖഭോജനം ലഭിക്കാനുള്ള സാധ്യതയുള്ള ദിനം. ലഭിക്കുന്ന എല്ലാ സ്വാദും നന്നായി ആസ്വദിക്കുക. ജോലി അവസരങ്ങളിൽ അനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട ഒരു അവസ്ഥയുണ്ടാകും.

തുലാം

വൃശ്ചികം: നിങ്ങളിലെ പ്രസന്ന സ്വഭാവം നിങ്ങളെ ഇന്ന് നിയന്ത്രിക്കുകയും ചുറ്റും നന്മ പരത്താൻ കാരണമാകുകയും ചെയ്യും. അപവാദങ്ങളിൽ നിന്നുംഒഴിഞ്ഞു മാറും. നിങ്ങൾ ഒരുപാടുപേരുടെ ആകർഷണകേന്ദ്രമായി മാറും.

വൃശ്ചികം

ധനു: ജോലിസ്ഥലത്ത് കാണിക്കുന്ന അർപ്പണ മനോഭാവം കണക്കില്ലാത്ത ജോലിഭാരം ഏൽ‌പ്പിക്കാനുള്ള കാരണമാവാം. ജോലിയിൽ അമിത താൽ‌പ്പര്യമുള്ളവനായി മാറാൻ സാധ്യത. വൈകുന്നേരത്തോടെ വിശ്രമം ലഭിക്കും.

ധനു



മകരം: നിങ്ങൾ നിയമപരമായ ഏതെങ്കിലും ഒരു പ്രശ്നത്തിൽ അകപ്പെടാതെ ശ്രദ്ധിക്കണം. കാര്യങ്ങൾ വ്യക്തതയോടെ കാണണം. ചിലപ്പോൾ സാമ്പത്തിക നഷ്ടത്തിന് സാധ്യത.

മകരം



കുംഭം: പ്രിയപ്പെട്ടവരുമായി ചേർന്ന് ആസ്വദിക്കാനുള്ള മാനസികാവസ്ഥയുണ്ടാകും. ഉല്ലാസയാത്രക്കും, ഷോപ്പിങ്ങിനും സാധ്യത. കുടുംബത്തോടൊപ്പം സ്നേഹത്തോടും ആഘോഷത്തോടെയുമിരിക്കും.

കുംഭം

മീനം: നിങ്ങൾക്ക് ആളുകളെ മനസിലാക്കാനും അവർക്കൊപ്പം നിൽക്കാനും സാധിക്കും. നിങ്ങൾ ഇന്ന് ഒരു സമർഥനായ മേലധികാരിയും, സഹപ്രവർത്തകനും, പങ്കാളിയും, സഹോദരനുമായി മറ്റുള്ളവർക്ക് തോന്നും.

മീനം

ABOUT THE AUTHOR

...view details