മേടം: ഇന്ന് നിങ്ങള്‍ പ്രധാനമായും പരിസ്ഥിതി വിഷയങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതാണ്. പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ കൂടുതലായി ശ്രദ്ധ ചെലുത്തുന്നതാണ്.ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. സര്‍ഗാത്മകമായ മാനസികാവസ്ഥയില്‍ ആണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ മനസിനെ സംതൃപ്‌തമാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക.
ഇടവം: നിങ്ങളുടെ കഴിവുകള്‍ക്ക് മുന്നില്‍ ജീവിത പ്രശ്‌നങ്ങള്‍ മുട്ടുമടക്കുന്നതാണ്. വിജയത്തിന്‍റെ പാത നിങ്ങള്‍ക്ക് മുന്നില്‍ വഴി തുറക്കുന്നതാണ്. കഴിവിനനസൃതമായ അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തും.
മിഥുനം: മതപരവും സാംസ്‌കാരികവും ആയ മൂല്യങ്ങള്‍ക്ക് ഇന്ന് നിങ്ങള്‍ അമിത പ്രാധാന്യം നല്‍കും. ഇക്കാര്യങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളുമായി നിങ്ങള്‍ സംസാരിക്കുന്നതാണ്. നിയമം, വിദ്യാഭ്യാസം, പെരുമാറ്റം, സ്വഭാവം തുടങ്ങിയവയൊക്കെ ഈ സംസാരത്തില്‍ പരാമര്‍ശിക്കപ്പെടാം.
കര്‍ക്കിടകം: എല്ലാം സ്വയം ചെയ്യണം എന്ന വാശി മൂലം കുടുംബത്തോടുള്ള കടമകള്‍ പലതും ചെയ്യുവാനാകാതെ പോകും. നിങ്ങളുടെ അദ്ധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കുന്നില്ല എന്ന വിചാരം ഉണ്ടായേക്കാം. നിങ്ങള്‍ കുടുംബത്തോട് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട് . കുടുബാംഗങ്ങളില്‍ നിന്ന് കൂടുതല്‍ സ്‌നേഹവും ശ്രദ്ധയും ലഭിക്കുന്നതാണ്.
ചിങ്ങം: ഇന്ന് നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ സല്‍പേര് നശിപ്പിക്കാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുവാനും നിങ്ങളെ കുറിച്ചുള്ള നല്ല അഭിപ്രായം ഇല്ലാതെയാക്കാനും ശ്രമിച്ചേക്കാം. ധൈര്യം കാണിച്ച് എതിരാളികളുടെ ശ്രമങ്ങള്‍ മുളയിലെ നുള്ളി കളഞ്ഞാല്‍ നല്ലതായിരിക്കും. തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ ധൈര്യം കാണിക്കേണ്ടതാണ്.
കന്നി: ആളുകളെ ഉത്സാഹഭരിതരാക്കിയും, അവര്‍ക്ക് വേണ്ട പ്രചോദനം നല്‍കിയും വലിയ നേട്ടങ്ങള്‍ നേടുവാന്‍ സഹായിക്കും. ഇന്ന് വിമര്‍ശനങ്ങള്‍ നിങ്ങളെ തളര്‍ത്തിയേക്കാം പക്ഷെ കഴിയുന്നത്ര അക്ഷോഭ്യനായി തുടരുക. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുക.