യുഎസുമായുളള വ്യാപാരക്കരാര്‍ ഉടനെന്ന് നിർമ്മല സീതാരാമൻ
അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിൻ്റെയും വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ വാഷിങ്ടണിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ
വാഷിങ്ടൺ: ഇന്ത്യയും യു എസുമായുള്ള വ്യാപാരക്കരാർ ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വ്യാപാരക്കരാർ വാണിജ്യ മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്.ഇത് സംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. യു എസിൻ്റെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസിൻ്റെ (ജിഎസ്‌പി) വലിയ ഗുണഭോക്താവാണ് ഇന്ത്യ.