ഹൈദരബാദ്:സന്തോഷവും പ്രതീക്ഷയും നല്‍കി വീണ്ടും ഒരു ഉത്സവകാലം കൂടി. കഴിഞ്ഞ് കുറച്ച് കാലങ്ങളായി കൊവിഡ് ദൈനംദിന ജീവിതത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണെങ്കിലും വിപണികളും തെരുവുകളും വർണ വിളക്കുകൾ തെളിയിച്ച് ഉത്സവത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ സ്വര്‍ണക്കടകളും വെള്ളിക്കടകളും ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി ഒരുങ്ങി കഴിഞ്ഞു. എന്നാൽ കൊവിഡ് മൂലം സാധാരണക്കാർക്ക് വരുമാനം നഷ്ടപ്പെട്ടത് കച്ചവടത്തെ ബാധിക്കുമോ എന്ന ഉല്‍കണ്ഠയിലാണ് വ്യാപാരികള്‍.
കാലം എത്രത്തോളം പരുഷമാണെങ്കിലും ഉത്സവകാലം വരുമ്പോൾ ജനങ്ങള്‍ ദുഃഖങ്ങളെല്ലാം മറന്ന് ആഘോഷത്തിൽ പങ്കെടുക്കും. ഈ കഴിവാണ് മെച്ചപ്പെട്ട ഒരു ജീവിതം കെട്ടി പടുക്കുവാന്‍ ജനങ്ങളെ സഹായിക്കുന്നത്. ഇത്തരത്തിൽ ജനങ്ങൾ എത്തുമെന്ന പ്രതീക്ഷയിൽ ജനങ്ങളെ വരവേൽക്കാൻ സ്ഥാപനങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് കടയുടമകൾ.