കേരളം

kerala

ETV Bharat / bharat

കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിക്കിടെ മോദിക്ക് കമൽനാഥിന്‍റെ കത്ത് - മോദിക്ക് കത്ത്

പരോക്ഷമായി ജ്യോതിരാദിത്യ സിന്ധ്യയെ ആക്രമിക്കുന്നതാണ് കത്തിലെ ഉള്ളടക്കം

Kamal nath
Kamal nath

By

Published : Jul 24, 2020, 11:39 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ കത്ത്. കേന്ദ്ര മന്ത്രിസഭയിൽ കൂറുമാറുന്നവർക്ക് സ്ഥാനം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതായും കമൽനാഥ് കത്തില്‍ വ്യക്തമാക്കി. മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടന നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കമൽനാഥിന്‍റെ പരാമർശം. ബുധനാഴ്ച രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരായ പരോക്ഷ ആക്രമണമാണ് കത്തെന്നാണ് വിലയിരുത്തൽ.

മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജന സേവനം നടത്താന്‍ ആ പാർട്ടിക്ക് സാധിക്കില്ലെന്നും പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ അതാണെന്നും കുറ്റപ്പെടുത്തിയാണ് സിന്ധ്യ ബിജെപിയിൽ ചേർന്നത്.

ABOUT THE AUTHOR

...view details