ദീപാവലി ആശംസകള്‍ നേര്‍ന്ന് സോണിയ ഗാന്ധി - Diwali
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ദീപാവലി ആഘോഷിക്കേണ്ടതെന്നും സോണിയാഗാന്ധി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ന്യൂഡല്‍ഹി: വിളക്കുകളുടെ ഉത്സവമായ ദീപാവലി രാജ്യം നേരിടുന്ന പകർച്ചവ്യാധിയുടെയും സാമ്പത്തിക മാന്ദ്യത്തിന്‍റെയും ഇരുട്ട് അകറ്റട്ടെയെന്ന് ആശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ച സോണിയ ഗാന്ധി ഈ അവസരം പുരോഗതിയുടെയും ഐക്യത്തിന്‍റെയും സമൃദ്ധിയുടെയും പാതയിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുവരുമെന്നും ആശംസിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ദീപാവലി ആഘോഷിക്കേണ്ടതെന്നും സോണിയ ഗാന്ധി ജനങ്ങളോട് അഭ്യര്‍ഥിച്ചു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.