ലഖ്നൗ:ഉത്തർപ്രദേശിൽ 16 കാരിയായ ദലിത് യുവതിയെ കൊലപ്പെടുത്തി പിതാവും സഹോദരനും. ഗർഭിണിയായിരുന്ന പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കുടുംബത്തിന് പേര് ദോഷം വരുത്തി എന്ന് ആരോപിച്ച് മൃതദേഹം വികൃതമാക്കുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് കുറ്റസമ്മതം നടത്തിയെന്നും സഹോദരൻ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. സെപ്റ്റംബർ 23 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ മർദ്ദിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. തല മൃതദേഹത്തില്‍ നിന്നും അടർത്തി മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
യുപിയിൽ ദുരഭിമാനക്കൊല: ഗർഭിണിയായ 16 കാരിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി - 16 കാരിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
പെൺകുട്ടിയെ മർദ്ദിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. തല മൃതദേഹത്തില്‍ നിന്നും അടർത്തി മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മകൾ ഗർഭിണിയായതിനാലാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് സമ്മതിച്ചതായും പ്രദേശ വാസികൾ ഇക്കാര്യം പറഞ്ഞ് പ്രതിയെ അപമാനിച്ചിരുന്നതായും പെൺകുട്ടിയുടെ ജ്യേഷ്ഠനും കൊലപാതകത്തിൽ പങ്കാളിയാണെന്നും ഷാജഹാൻപൂർ സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തതായും എന്നാൽ കൊലപാതകത്തിൽ അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടി ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും തന്നെ ലൈംഗികമായി ഉപദ്രവിച്ച വിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ലെന്നും പെൺകുട്ടി ഗർഭിണിയായ ശേഷമാണ് വിവരം വീട്ടുകാർ അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.