ലഖ്‌നൗ:പ്രധാനമന്ത്രി കെയർ ഫണ്ടിനെ പബ്ലിക് കെയർ ഫണ്ടായി മാറ്റി വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
പിഎം കെയേഴ്സ് ഫണ്ട് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കണം: അഖിലേഷ് യാദവ്
തെരഞ്ഞെടുപ്പ് റാലികൾക്കായി ദശലക്ഷക്കണക്കിന് എൽഇഡി ടിവികൾ സ്ഥാപിച്ച് പരസ്യത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സർക്കാരിന് വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ ഫണ്ടില്ലേ എന്ന് അഖിലേഷ് യാദവ് ചോദിച്ചു.
തെരഞ്ഞെടുപ്പ് റാലികൾക്കായി ദശലക്ഷക്കണക്കിന് എൽഇഡി ടിവികൾ സ്ഥാപിച്ച് പരസ്യത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സർക്കാരിന് വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ ഫണ്ടില്ലേ എന്നും ബിജെപി സർക്കാർ പ്രധാനമന്ത്രി കെയർ ഫണ്ടിനെ പബ്ലിക് കെയർ ഫണ്ടായി മാറ്റണമെന്നും രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ഓർക്കണമെന്നും അഖിലേഷ് യാദവ് ഹിന്ദിയിൽ ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിനൊപ്പം കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പുകളും കമ്പ്യൂട്ടറും വിതരണം ചെയ്യുന്നതിന്‍റെ ഫോട്ടോകളും അദ്ദേഹം പോസ്റ്റ് ചെയ്തു. കൊവിഡ് കാലത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തേയും അദ്ദേഹം എതിർത്തു. കൊവിഡ് കാലത്ത് സ്കൂളുകൾ തുറക്കുന്നത് സുരക്ഷിതമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.