ലോക്‌ഡൗൺ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം - national news
ലോക്‌ഡൗൺ മെയ് മൂന്ന് വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയതിനെത്തുടർന്നാണ് ആഭ്യന്തര സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചത്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി ലോക്‌ഡൗണിൽ ഉൾപ്പെടുത്തിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതി. കഴിഞ്ഞ 21 ദിവസം സ്വീകരിച്ച മാർഗനിർദേശങ്ങൾ മെയ് മൂന്ന് വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയതിനെത്തുടർന്നാണ് ഭല്ല എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചത്. സംസ്ഥാനങ്ങൾ ലോക്‌ഡൗണിൽ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിക്കരുതെന്നും 2005ലെ ഡിസാസ്റ്റർ മാനേജ്മെന്‍റ് ആക്ട് അടിസ്ഥാനപ്പെടുത്തി നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരുകൾ പാലിക്കണമെന്നും കത്തിലുണ്ട്.