ലോക്ക് ഡൗണിന്‍റെ നാലാം ഘട്ട നടപടികൾ നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം - ലോക്ക് ഡൗൺ നാലാം ഘട്ടം
നിലവിലുള്ള സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായ മാർഗ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവ അറിയിച്ചു
ന്യൂഡൽഹി: രാജ്യത്തെ ലോക്ക് ഡൗണിന്‍റെ നാലാം ഘട്ട നടപടികൾ നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപനം തടയുന്നതിന് വിവിധ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മെയ് 31 വരെ പൊതു പ്രവർത്തനങ്ങളിൽ നിയന്ത്രണമുണ്ട്. പൊതുജന സംരക്ഷണത്തിനായി ലോക്ക് ഡൗൺ മെയ് 31 വരെ തുടരും. കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ അവശ്യ സേവനങ്ങൾ മാത്രം ലഭ്യമാകും. നിലവിലുള്ള സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായ മാർഗ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം വിവിധ സംസ്ഥാന സർക്കാരുകൾ പ്രദേശങ്ങളെ റെഡ്, ഗ്രീൻ, ഓറഞ്ച്, ബഫർ, കണ്ടെയ്‌ൻമെന്‍റ് എന്നീ സോണുകളാക്കി തിരിച്ചു.