ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് നാശനഷ്ടങ്ങള്‍ നേരിടുന്ന തെലങ്കാനയിലെയും ആന്ധ്രയിലെയും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആവശ്യമെങ്കിൽ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായ ഹൈദരാബാദിലെ താഴ്ന്ന പ്രദേശങ്ങൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി ബുധനാഴ്‌ച സന്ദർശിച്ചിരുന്നു.
മഴക്കെടുതി: ആന്ധ്രയിലെയും തെലങ്കാനയിലെയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് അമിത് ഷാ - ഹൈദരാബാദ്
കനത്ത മഴയെത്തുടർന്ന് തെലങ്കാന സർക്കാർ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവശ്യേതര സേവനങ്ങൾക്കും ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
മഴക്കെടുതി: ആന്ധ്രയ്‌ക്കും തെലങ്കാനയ്‌ക്കും പിന്തുണയുമായി ആഭ്യന്തര മന്ത്രാലയം
തിങ്കളാഴ്‌ച രാത്രി മുതൽ ആരംഭിച്ച തുടർച്ചയായ മഴ ആന്ധ്രയിലെയും തെലങ്കാനയിലെയും നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കം സൃഷ്‌ടിക്കുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്‌തു. കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചതിനാൽ തെലങ്കാന സർക്കാർ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവശ്യേതര സേവനങ്ങൾക്കും ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Last Updated : Oct 15, 2020, 11:30 AM IST