കേരളം

kerala

ETV Bharat / bharat

മകന് 'കൊറോണ' എന്ന് പേരിട്ട്‌ ഉത്തർപ്രദേശിലെ ഹോം ഗാർഡ് - Uttar Pradesh news

കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് മകന് ഈ പേരിട്ടതെന്ന് ഹോം ഗാർഡ് റിയാസുദ്ദീൻ.

Home guard in UP  Home guard names son 'Corona'  Newborn named Corona in UP  Uttar Pradesh news  മകന് 'കൊറോണ' എന്ന് പേരിട്ട്‌ ഉത്തർപ്രദേശിലെ ഹോം ഗാർഡ്
മകന് 'കൊറോണ' എന്ന് പേരിട്ട്‌ ഉത്തർപ്രദേശിലെ ഹോം ഗാർഡ്

By

Published : Apr 5, 2020, 12:02 PM IST

ലഖ്‌നൗ: ലഖ്‌നൗ: ലോകമെന്നും കൊവിഡ്‌ ഭീതിയില്‍ കഴിയുമ്പോള്‍ നവജാത ശിശുവിന് 'കൊറോണ' എന്ന് പേര്‌ നല്‍കിയിരിക്കുകയാണ്‌ ബല്ലിലയിലെ ഹോം ഗാര്‍ഡ്‌. ബില്‍ത്താര റോഡ്‌ ഹോം ഗാര്‍ഡ്‌ റിയാസുദ്ദീന്‍ ആണ് മകന് വ്യത്യസ്തമായ പേര് നല്‍കിയത്. കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് മകന് ഈ പേരിട്ടതെന്ന് റിയാസുദ്ദീൻ പറഞ്ഞു.

ലോകം മുഴുവൻ കൊറോണ വൈറസ് ഭീഷണിയെ നേരിടുകയാണ്. എന്‍റെ മകന് കൊറോണ എന്ന് പേരിടുന്നത് രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാനും ജാഗ്രത പാലിക്കാനുമുള്ള സന്ദേശം ജനങ്ങൾക്ക് നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ABOUT THE AUTHOR

...view details