വീട്ടിൽ മദ്യം എത്തിച്ച് നൽകാൻ അനുമതി നൽകി മഹാരാഷ്‌ട്ര സർക്കാർ
ബാറുകളിലെ തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ് തീരുമാനം. ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ അന്തിമമാക്കിയതിനുശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍
മുംബൈ:വീട്ടിൽ മദ്യം എത്തിച്ച് നൽകാൻ അനുമതി നൽകി മഹാരാഷ്‌ട്ര സര്‍ക്കാര്‍. ബാറുകളിലെ തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണിത്. ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ അന്തിമമാക്കിയതിനുശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അനുമതിയുള്ളവർക്ക് മാത്രമേ ഹോം ഡെലിവറി ഓർഡർ ചെയാൻ കഴിയൂ. മെയ് അഞ്ച് മുതൽ വീണ്ടും തുറക്കാൻ അനുവദിച്ചിരിക്കുന്ന മദ്യവിൽപ്പനശാലകൾക്ക് ഫോൺ വഴി ഓർഡറുകൾ എടുക്കാൻ കഴിയും. പണമടയ്ക്കൽ രീതി വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിൽ തീരുമാനിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്ക് 12 ഐഎംഎഫ്‌എൽ കുപ്പികൾ വരെ ഓർഡർ ചെയാൻ കഴിയും. വിവിധതരം മദ്യങ്ങൾ വീട്ടിൽ കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ എക്‌സൈസ് വകുപ്പിന്‍റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.