ലക്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അവശ്യവസ്‌തുക്കള്‍ വീട്ടിലെത്തിക്കാന്‍ ഹോം ഡെലിവറി അനുവദിച്ച് ജില്ലാ ഭരണകൂടം. കൊവിഡ് പശ്ചാത്തലത്തില്‍ നോയ്‌ഡയിലെ ഹോട്ട്സ്‌പോട്ട് മേഖലകളില്‍ ഭക്ഷ്യക്ഷാമം നിലനിന്നിരുന്നു. പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഗൗതംബുദ്ധ നഗര്‍ ജില്ലാ മജിസ്ട്രേറ്റ് അവശ്യവസ്‌തുക്കള്‍ വീട്ടിലെത്തിക്കാനായി ഹോം ഡെലിവറി ഉദ്യോഗസ്ഥരെ അനുവദിച്ചത്. എന്നാല്‍ സാമൂഹ്യ അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ട്.
നോയിഡയില്‍ ഹോം ഡെലിവറി അനുവദിച്ച് ജില്ലാ ഭരണകൂടം - കൊവിഡ് 19
സംസ്ഥാനത്ത് കൊവിഡ് വ്യാപകമായതിനെ തുടര്‍ന്ന് നോയിഡയില്‍ ഹോട്ട് സ്പോട്ട് മേഖലകള്‍ പ്രഖ്യാപിച്ചിരുന്നു. അവശ്യവസ്‌തുക്കള്‍ ജനങ്ങള്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹോം ഡെലിവറി ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയത്.
നോയിഡയില്‍ ഹോം ഡെലിവറി അനുവദിച്ച് ജില്ലാ ഭരണകൂടം
നോയ്‌ഡയിലെ 13 പ്രദേശങ്ങളാണ് കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ 15 ജില്ലകളും കരുതല്‍ നടപടിയായി അടച്ചിട്ടിരിക്കുകയാണ്. ഗൗതം ബുദ്ധ നഗറില്‍ ഇതുവരെ 64 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു.