കേരളം

kerala

ETV Bharat / bharat

ടിഎസ്ആർടിസി സമരം; സർക്കാർ ഇടപെടണമെന്ന് കോടതി - തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സമരം

ടി‌എസ്‌ആർ‌ടി‌സി തൊഴിലാളികളുമായി ചർച്ച നടത്താൻ തെലങ്കാന സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം സമരത്തിലെ സർക്കാർ നടപടികളിൽ സർക്കാരിന് നേരെ കോടതി വിമർശനം ഉന്നയിച്ചു.

http://10.10.50.80:6060//finalout3/odisha-nle/thumbnail/08-November-2019/4996367_1036_4996367_1573185547787.png

By

Published : Nov 8, 2019, 12:07 PM IST


ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) പണിമുടക്കിന് പരിഹാരം കാണണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം കോർപ്പറേഷനെക്കുറിച്ച് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി അറിയിച്ചു. നേരത്തെ നിയമസഭ സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും വ്യത്യസ്തമാണിതെന്ന് പറഞ്ഞ കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

അതേസമയം കോടതി പരാമർശത്തിൽ മുഖ്യമന്ത്രി ലജ്ജിക്കണെന്ന് ബിജെപി പ്രതികരിച്ചു. ടിഎസ്ആർടിസിയെ സർക്കാർ മേഖലയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാർ സമരം നടത്തിയത്. എന്നാൽ തെലങ്കാനയിലെ 50 ശതമാനം ബസ് സർവീസുകളും സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നോട്ട് പോയി. സമരം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികളുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. കേസ് നവംബർ 11 ന് വീണ്ടും വാദം കേൾക്കും.

ABOUT THE AUTHOR

...view details