കേരളം

kerala

ETV Bharat / bharat

സുരക്ഷാ  നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ - HM Amit Shah

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക

എസ്പിജി നിയമ ഭേദഗതി ബില്‍  രാജ്യസഭ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  HM Amit Shah  SPG Bill latest news
എസ്‌പിജി നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

By

Published : Dec 3, 2019, 12:24 PM IST

ന്യൂഡല്‍ഹി: എസ്‌പിജി നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയിലെത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുക. ബില്‍ പാസായാല്‍ എസ്‌പിജി സുരക്ഷ പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിക്കും ഒപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാകും. കോൺഗ്രസ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്കിനുമിടെയാണ് എസ്‌പിജി നിയമ ഭേദഗതി ബിൽ നവംബർ 27 ന് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്.

ആരുടെയും സുരക്ഷ കുറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിന് സുരക്ഷ കൂട്ടുകയാണ് ചെയ്തതെന്നും ബിൽ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും ഒരു വർഷത്തേക്ക് സുരക്ഷ നൽകാനും അവർ നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ ഓരോ വർഷവും അത് നീട്ടാനുമുള്ള വ്യവസ്ഥയാണ് റദ്ദാക്കിയത്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും എസ്‌പിജി സുരക്ഷ.

ABOUT THE AUTHOR

...view details