ന്യൂഡൽഹി: ആർഎസ്‌എസ് പ്രവർത്തകനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയെ എൻഐഎ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്.
കൊലപാതകക്കേസില്‍ ഹിസ്ബുൾ മുജാഹദ്ദീന്‍ തീവ്രവാദി അറസ്റ്റിൽ - ഹിസ്ബുൾ തീവ്രവാദി അറസ്റ്റിൽ
കിഷ്ത്വാറിലെ തീവ്രവാദത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് അധികൃതർ പറഞ്ഞു.
![കൊലപാതകക്കേസില്‍ ഹിസ്ബുൾ മുജാഹദ്ദീന്‍ തീവ്രവാദി അറസ്റ്റിൽ ആർഎസ്‌എസ് പ്രവർത്തകനെയും സുരക്ഷാ ഉദ്യോഗസ്ഥനേയും കൊലപ്പെടുത്തിയ കേസ് ഹിസ്ബുൾ തീവ്രവാദി അറസ്റ്റിൽ Hizb terrorist involved in killing of RSS activist arrested by NIA in J-K's Kishtwar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7272050-699-7272050-1589956169673.jpg)
ആർഎസ്‌എസ്
കഴിഞ്ഞ വർഷം ഏപ്രിലിൽ ആർഎസ്‌എസ് പ്രവർത്തകനായ ചന്ദർ കാന്ത് ശർമയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 23ന് നിസാർ അഹമ്മദ് ഷെയ്ക്ക്, നിഷാദ് അഹമ്മദ്, ആസാദ് ഹുസൈൻ എന്നിവരെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കൊലപാതകങ്ങളും കിഷ്ത്വാറിൽ പ്രതിഷേധത്തിന് കാരണമായി. കിഷ്ത്വാറിലെ തീവ്രവാദത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് അധികൃതർ പറഞ്ഞു.
Last Updated : May 20, 2020, 12:16 PM IST