ചെന്നൈ: കോയമ്പത്തൂരിൽ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. കോയമ്പത്തൂൽ പീലമേടിൽ താമസിക്കുന്ന ബാലാജി(49)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബാലാജിയുടെ പിതാവ് ശ്രീധര്‍(72) ശുചിമുറിയിൽ ബോധരഹിതാനായി കിടക്കുന്നത് കണ്ടാണ് മക്കളായ ബാലാജിയും സഹോദരൻ മുരളി(52)യും സഹായത്തിനെത്തിയത്. എന്നാൽ ഇവരും ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ മാതാവും അയൽവാസികളും ചേര്‍ന്നാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. ബാലാജി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട് പേര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്നാട്ടിൽ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു - Hit by poisonous gas
ശുചിമുറിക്ക് പുറത്ത് സ്ഥാപിച്ച ജനറേറ്റിൽ നിന്ന് വന്ന വിഷവാതകം ശ്വാസിച്ചാണ് ബാലജി മരിച്ചതെന്നും പിതാവും സഹോദരനും ബോധരഹിതരായതെന്നും പൊലീസ് അറിയിച്ചു
വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു
ശുചിമുറിക്ക് പുറത്ത് സ്ഥാപിച്ച ജനറേറ്റിൽ നിന്ന് വന്ന വിഷവാതകം ശ്വാസിച്ചാണ് ബാലജി മരിച്ചതെന്നും പിതാവും സഹോദരനും ബോധരഹിതരായതെന്നും പൊലീസ് അറിയിച്ചു. ബാലാജിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.