മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നിസഹകരണ പ്രസ്ഥാനം 1930ഓടെ രാജ്യത്തുടനീളം ശക്തി പ്രാപിച്ചു. സിൻപൂരിലെ ബുണ്ടേൽഖണ്ഡിൽ നിസഹകരണ പ്രസ്ഥാനത്തിന് ധാരാളം ജനപിന്തുണ ലഭിച്ചു. ബുണ്ടേല്‍ഖണ്ഡില്‍ നിരവധിപേര്‍ നിസഹകരണ പ്രസ്ഥാനത്തിൽ ചേരുകയും വിദേശ നിർമിത വസ്തുക്കൾ ബഹിഷ്കരിക്കുകയും ചെയ്തു. അറുപതിനായിരത്തോളം പേർ വിദേശ വസ്തുക്കൾ ഉപയോഗിക്കില്ലെന്നും നികുതി നൽകില്ലെന്നും പ്രതിജ്ഞയെടുത്തു. 1931 ജനുവരി 14ന് സിൻപൂരിലെ മകരസംക്രാന്തി മേളയിൽ വിദേശ ചരക്കുകൾ ബഹിഷ്കരിക്കുന്നതിനും സ്വദേശി വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി യോഗം സംഘടിപ്പിച്ചു. ഏഴായിരത്തിലധികം പേര്‍ ഈ യോഗത്തിൽ പങ്കെടുത്തു. അന്ന് ബ്രിട്ടീഷ് സൈന്യം നടത്തിയ കടന്നാക്രമണത്തില്‍ ഇരുന്നൂറോളം പേർക്കാണ് ജീവൻ നഷ്ടമായത്.
ബുണ്ടേല്‍ഖണ്ഡ് ചോരകൊണ്ടെഴുതിയ സ്വാതന്ത്ര്യസമര ചരിത്രം - മഹാത്മഗാന്ധി
നിസഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ടാണ് ബുണ്ടേല്‍ഖണ്ഡ് സ്വാതന്ത്ര്യ സമര ചരിത്രത്തിലിടം നേടിയത്

സ്വാതന്ത്ര്യസമരസേനാനി രാജേന്ദ്ര മഹ്തോ ഒരിക്കൽ പറഞ്ഞു, "മഹാത്മാഗാന്ധിയുടെ നിസഹകരണം ബുണ്ടേൽഖണ്ഡിൽ അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു. പക്ഷെ ആ പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ അവിടെ മുതിർന്ന നേതാക്കളുണ്ടായിരുന്നില്ല. തല്‍ഫലമായാണ് ഇത്രയും വലിയ കൂട്ടക്കൊല നടന്നത്." രാജേന്ദ്ര മഹ്തോ (സ്വാതന്ത്ര്യസമര സേനാനി) ഈ സംഭവത്തിനുശേഷം, പിന്നീട് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുന്നതുവരെ ബുണ്ടേൽഖണ്ഡിൽ കലാപം അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു. സ്വാതന്ത്ര്യാനന്തരം സിൻപൂരിലെ ഈ സ്ഥലത്തിന് 'ചരൺ പാദുക' എന്ന് പുനഃനാമകരണം ചെയ്തു. വിപ്ലവകാരികളുടെ സ്മരണയ്ക്കായി അവിടെ ഒരു സ്മാരകമുണ്ട്. അത് അവരുടെ പോരാട്ടത്തിന്‍റെയും സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശത്തിന്‍റെയും കഥകൾ മന്ത്രിച്ചുകൊണ്ടിരിക്കും.