ബെംഗളൂരു: ഹംപി, കർണാടകയിലെ പ്രധാന തീർഥാടന കേന്ദ്രം. പതിനാലാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനവും ആകർഷകമായ നിരവധി ശിൽപങ്ങളുടെയും കേന്ദ്രം. ഇവിടെ തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന ലക്ഷ്യസ്ഥാനമായ പുരാതന ദേവാലയമാണ് വിരുപാക്ഷ ക്ഷേത്രം. ഇവിടുത്തെ 'സസിവ് കാലു ഗണപ', 'കടലേ കാലു ഗണപ' എന്നീ പ്രതിമകൾ വളരെ പ്രസിദ്ധമാണ്. 'സസിവ് കാലു ഗണപതി' കന്നടയിൽ 'കടുക് വിത്ത് ഗണേശ' എന്നർഥം വരുന്ന പ്രതിമയാണ്. ഈ പ്രതിമക്ക് എട്ടടി ഉയരമുണ്ട്, തുറന്ന മണ്ഡപത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ദേവന്‍റെ ആമാശയം കടുക് വിത്തിന്‍റെ ആകൃതിയോട് സാമ്യമുള്ളതുകൊണ്ട് 'ശശിവേകല ഗണപ' എന്നും പ്രതിമക്ക് പേര് ലഭിച്ചു.
ചരിത്രമുറങ്ങുന്ന ഹംപിയിലെ ഗണേശ വിഗ്രഹങ്ങൾ - Ganesha idols
തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന ലക്ഷ്യസ്ഥാനമായ പുരാതന ദേവാലയമാണ് വിരുപാക്ഷ ക്ഷേത്രം. ഇവിടുത്തെ 'സസിവ് കാലു ഗണപ', 'കടലേ കാലു ഗണപ' എന്നീ പ്രതിമകൾ വളരെ പ്രസിദ്ധമാണ്.
എന്നാൽ ചരിത്രമനുസരിച്ച് ഹംപിയിലെത്തിയ ഒരു കടുക് വിൽപനക്കാരൻ ലാഭം കിട്ടിയ പണത്തിൽ നിന്ന് ഗണേശ പ്രതിമ സസീവ് കാലു ഗണപ എന്ന പേരിൽ നിർമിച്ചു എന്ന് പറയുന്നു. പ്രതിമയുടെ താഴത്തെ ഇടതുകൈയും തുമ്പിക്കൈയും തകർന്നിരിക്കുന്നു, മാത്രമല്ല പ്രതിമയുടെ ആമാശയം പാമ്പുമായി ബന്ധിച്ചിരിക്കുന്നു. ഗണപതി അമിതമായി ഭക്ഷിച്ചുവെന്നും അതിനാൽ പൊട്ടിത്തെറിക്കാതിരിക്കാൻ ഒരു പാമ്പിനെ വയറ്റിൽ കെട്ടിയിട്ടുണ്ടെന്നുമാണ് ഐതിഹ്യം.
ശശിവേകല ഗണപ നിർമിച്ച പോലെ കടലേ കാലു ഗണപതിയും ഒരു വിൽപനക്കാരൻ നിർമിച്ചതാണ്. കടല വിൽക്കുന്നതിനായി ഹംപിയിലെത്തിയ ഇദ്ദേഹം അതിൽ നിന്ന് ലാഭം നേടിയ പണത്തിലാണ് ഈ പ്രതിമ നിർമിച്ചതെന്ന് പറയപ്പെടുന്നു. വടക്കൻ കർണാടകയിൽ സ്ഥിതി ചെയ്യുന്ന ഹംപിയിൽ കല്ല് രഥം, ജല സൗകര്യങ്ങൾ, ആനകളുടെ ലയം, ഇരിപ്പിടങ്ങൾ തുടങ്ങി നിരവധി ശിൽപങ്ങളുണ്ട്. രാജാക്കന്മാരുടെയും രാജ്യങ്ങളുടെയും ഇതിഹാസ ചരിത്രത്തിൽ വളരെ പ്രത്യേകതയുള്ള സ്ഥലമാണ് ഹംപി.