ന്യൂഡല്‍ഹി:ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുഖംമൂടി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍. ദേശ വിരുദ്ധ-ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തി ആക്രമണം നടത്തിയതെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഹിന്ദു രക്ഷാദള്‍ ദേശീയ കണ്‍വീനര്‍ പിങ്കി ചൗധരി പറഞ്ഞു.
ജെ.എന്‍.യു ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ - ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ആക്രമണം
രാജ്യത്തിനും മതത്തിനുമെതിരെ ശബദം ഉയര്‍ത്തിയാല്‍ ജെ.എന്‍യുവില്‍ നടത്തിയത് പോലെ മറ്റിടങ്ങളിലും അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഹിന്ദു രക്ഷാദള്‍ മുന്നറിയിപ്പ് നല്‍കി
![ജെ.എന്‍.യു ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ Hindutva outfit claims responsibility of JNU attack JNU attack Hindu Raksha Dal Pinky Chaudhary ഹിന്ദു രക്ഷാദള്‍ ജെ.എന്‍.യു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ആക്രമണം അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5622047-764-5622047-1578378547069.jpg)
രാജ്യത്തിനും മതത്തിനുമെതിരെ ശബദം ഉയര്‍ത്തിയാല്‍ ജെ.എന്‍യുവില്‍ നടത്തിയത് പോലെ മറ്റിടങ്ങളിലും അക്രമങ്ങള്‍ ഉണ്ടാകും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും രാജ്യദ്രോഹികളെ പാഠം പഠിപ്പിക്കാന്‍ നിയമവിരുദ്ധ ആക്രമണത്തിലൂടെ മാത്രമെ സാധിക്കുകയുള്ളൂ. ജെ.എന്‍.യുവില്‍ വിദ്യാഭ്യാസമല്ല നടക്കുന്നത്. അതൊരു തീവ്രവാദ കേന്ദ്രമാണ്. ജീവിക്കുന്ന രാജ്യത്തിനെതിരെ പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അത്തരം ദേശദ്രോഹ നടപടികള്‍ക്കെതിരെ തിരിച്ചടിയുണ്ടാകുമെന്നും പിങ്കി ചൗധരി വ്യക്തമാക്കി.
പൊലീസ് തന്‍റെ വീട്ടിലെത്തിയിരുന്നു. താനും സംഘടനയിലെ നൂറ്റമ്പതിലധികം പ്രവര്‍ത്തകരും കീഴടങ്ങാന്‍ തയ്യാറാണ്. താന്‍ മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഓഫീസിലും അക്രമം നടത്തിയതായും പിങ്കി ചൗധരി വെളിപ്പെടുത്തി. ഗാസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.