ന്യൂഡല്‍ഹി:കൊവിഡ് 19നെ നേരിടാൻ ഗോമൂത്ര പാർട്ടിയുമായി ഹിന്ദു മഹാസഭ നേതാവ് ചക്രപാണി മഹാരാജ്. ന്യൂഡല്‍ഹിയിലാണ് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. മാരകമായ രോഗത്തെ അകറ്റാൻ വേണ്ടിയാണ് പാർട്ടി സംഘടപ്പിക്കുന്നതെന്ന് ചക്രപാണി ഇടിവി ഭാരതിനോട് പറഞ്ഞു.
കൊവിഡിനെ തുരത്താൻ ഗോമൂത്ര പാർട്ടിയുമായി ഹിന്ദുമഹാസഭ - ഹിന്ദുമഹാസഭ
ഹിന്ദു മഹാസഭ നേതാവ് ചക്രപാണി മഹാരാജിന്‍റെ നേതൃത്വത്തിലാണ് ഡല്‍ഹിയില്‍ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചത്.
കൊവിഡിനെ തുരത്താൻ ഗോമൂത്ര പാർട്ടിയുമായി ഹിന്ദുമഹാസഭ
എല്ലാവരോടും ഗോമൂത്രം കുടിക്കണമെന്നും വൈറസ് ബാധ വിട്ട് പോകാൻ ദൈവത്തോട് പ്രാർഥിക്കണമെന്നും ചക്രപാണി പറഞ്ഞു. ഗോമൂത്രം കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും. ഇത് കൊവിഡ് രോഗ ബാധയെ തടയാൻ സഹായിക്കും. എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും ചക്രപാണി പറഞ്ഞു.ഭൂരിഭാഗം മന്ത്രിമാരും ഗോമൂത്രം കുടിക്കാറുണ്ടെന്നും രാജ്യമെങ്ങും പാർട്ടി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.