കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടിൽ ത്രിഭാഷാ പദ്ധതിക്കെതിരെ പ്രതിഷേധം: ബോര്‍ഡുകളിൽ കറുത്ത നിറം പൂശി - എം കെ സ്റ്റാലിന്‍

ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും നിര്‍ബന്ധമാക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ കരടില്‍ പറഞ്ഞിരുന്നു.

ബോര്‍ഡുകളിൽ ഹിന്ദിക്ക് കറുത്ത് നിറം പൂശി

By

Published : Jun 9, 2019, 5:07 AM IST

തമിഴ്നാട്:ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് നിര്‍ദേശം പിന്‍വലിച്ചിട്ടും തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം. ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുത്തണമെന്നായിരുന്നു കരടിലെ ആവശ്യം. പ്രതിഷേധത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകളിലെ ഹിന്ദി വാക്കുകളില്‍ പ്രതിഷേധക്കാർ കറുത്ത പെയിന്‍റടിച്ചു.

തിരുച്ചിറപ്പള്ളിയിലെ ബിഎസ്എന്‍എല്‍, എയര്‍പോര്‍ട്ട് എന്നിവയുടെ ബോര്‍ഡുകളിലെ ഹിന്ദി വാക്കുകള്‍ക്കാണ് ഇന്നലെ കറുത്ത നിറം അടിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ത്രിഭാഷാ പദ്ധതിക്കെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

തമിഴ്നാട്ട്കാര്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂടിനു നേരെ കല്ലെറിയുന്നതിന് തുല്യമാണെന്നും തമിഴരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് ഒരു സ്ഥാനവുമില്ലെന്നും ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബിജെപിയ്ക്കെതിരെ ഡിഎംകെ പോരിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് രൂപം തയ്യാറാക്കിയത്. സ്‌കൂളുകളില്‍ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികള്‍ നേരത്തെ തന്നെ മൂന്നുഭാഷകളില്‍ പ്രാവീണ്യം നേടുന്നത് ഗുണകരമാണെന്നും പുതിയ വിദ്യാഭ്യാസ നയത്തില്‍ പറഞ്ഞിരുന്നത്.

ABOUT THE AUTHOR

...view details