ചെന്നൈ:ഹിന്ദി ഭാഷ ഇപ്പോഴും ഡയപ്പര്‍ ഇട്ടു നടക്കുന്ന കൊച്ചുകുട്ടിയാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തമിഴും സംസ്‌കൃതവും തെലുഗും വെച്ച് താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഇപ്പോഴും പ്രായം കുറഞ്ഞ ഭാഷയാണ്. ഹിന്ദിയെ പരിഹസിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നതെന്നും മറിച്ച് ഒരു ഭാഷ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ എല്ലാവരും ശ്രദ്ധാലുക്കളാകാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി ഭാഷ ഡയപ്പര്‍ ഇട്ടു നടക്കുന്ന കൊച്ചുകുട്ടിയെന്ന് കമല്‍ഹാസന്‍ - Kamal Haasan
ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവനക്കെതിരെ നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തേക്കാൾ വലിയ പ്രക്ഷോഭവുമായി അണിനിരക്കുമെന്ന് കമല്‍ഹാസന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തമിഴ് തങ്ങളുടെ അഭിമാനമാണെന്നും അതിന് വേണ്ടി ശക്തമായ പോരാട്ടം നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങൾക്കിടയിലെ ഒരുമയാണ് ഇന്ത്യയെ ഒരു റിപ്പബ്ലിക് രാജ്യമാക്കി മാറ്റുന്നത്. അതിനെ ഇല്ലാതാക്കാന്‍ ഒരിക്കലും സമ്മതിക്കില്ല. എല്ലാ ഭാഷയെയും തങ്ങൾ ബഹുമാനിക്കുന്നു. എന്നാല്‍ തങ്ങളുടെ മാതൃഭാഷ എല്ലായ്‌പ്പോഴും തമിഴായിരിക്കുമെന്നും ഏത് ഷായും സുല്‍ത്താനും സാമ്രാട്ടും വന്നാലും അത് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബർ 14 ന് ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവന നിരവധി പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.