കേരളം

kerala

ETV Bharat / bharat

നടി ഹിമാനി ശിവപുരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു - നടി ഹിമാനി ശിവപുരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കൊവിഡ് -19 കേസുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. മരണസംഖ്യ 28,724 ആയി.

himani shivpuri latest news  himani shivpuri covid19 positive  himani shivpuri covid19  himani shivpuri contracts covid19  നടി ഹിമാനി ശിവപുരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു  ഹിമാനി ശിവപുരി
ഹിമാനി

By

Published : Sep 12, 2020, 6:45 PM IST

മുംബൈ: ബോളിവുഡ് നടി ഹിമാനി ശിവപുരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ താൻ മുംബൈയിലെ സബർബൻ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് 59 കാരിയായ താരം പറഞ്ഞു. സെറ്റുകളിൽ മതിയായ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നെന്നും എങ്ങനെ രോഗം ബാധിച്ചെന്ന് അറിയില്ലെന്നും ശിവപുരി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, ഹം ആപ്‌കെ ഹെയ്ൻ കോൺ, രാജ, ദിൽ‌വാലെ ദുൽഹാനിയ ലെ ജയെങ്കെ, ഖമോഷി, കുച്ച് കുച്ച് ഹോത ഹായ്, ബിവി നമ്പർ 1, ഹം സാത്ത്-സാത്ത് ഹെയ്ൻ, കബി ഖുഷി കബി ഗം തുടങ്ങി നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.

വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കൊവിഡ് -19 കേസുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. മരണസംഖ്യ 28,724 ആയി.

ABOUT THE AUTHOR

...view details