കനത്ത ശൈത്യത്തിൽ ഹിമാചൽ പ്രദേശ് - ഹിമാചൽ പ്രദേശ്
ലാഹൗൾ, സ്പിതി ജില്ലകളിൽ മൈനസ് 9.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
കനത്ത ശൈത്യത്തിൽ ഹിമാചൽ പ്രദേശ്
ഷിംല:ഹിമാചൽ പ്രദേശിലെ കടുത്ത ശൈത്യം തുടരുന്നു. ലാഹൗൾ, സ്പിതി ജില്ലകളിൽ മൈനസ് 9.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കിന്നൗർ ജില്ലയിലെ കൽപയിലും 24.4 സെന്‍റിമീറ്റർ മഞ്ഞുവീഴ്‌ചയുണ്ടായി. ഷിംല, സിർമൗർ പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ മഴ ലഭിച്ചിട്ടുണ്ട്. ഷിംലയിൽ 0.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയെങ്കിലും മേഘാവൃതമായിരുന്നു അന്തരീക്ഷം.