ഹിമാചലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 448 ആയി - Himachal's COVID-19 count reaches 448
187 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 245 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.
സിംല: ഹിമാചല്‍ പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം 448 ആയി. ആരോഗ്യ വകുപ്പിന്‍റെ കണക്കു പ്രകാരം 187 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 245 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. കൊവിഡ് മൂലം അഞ്ച് പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ ഹമീര്‍പൂറില്‍ നിന്നും, കന്‍ഗ്രയില്‍ നിന്ന് 115 പേരും, ഉനയില്‍ നിന്ന് 54 പേരും ഉള്‍പ്പെടുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 9985 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,76,583 ആയി. കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 279 പേരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 7745 ആയതായി കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,33,632 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. അതേസമയം 1,35,205 പേര്‍ കൊവിഡ് രോഗവിമുക്തരായി.