ഹിമാചൽ പ്രദേശിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു - COVID19
12 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു
ഹിമാചൽ പ്രദേശിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു
ഷിംല: ഹിമാചൽ പ്രദേശിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. 12 പേരാണ് ശനിയാഴ്‌ച രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ഇതുവരെ 39 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 2,240 പേരുടെ സാമ്പിളുകൾ പരിശോധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 14,792 ആയി ഉയർന്നു. 2014 പേർക്ക് രോഗം ഭേദമായി. നിലവിൽ 12,289 പേരാണ് ചികിത്സയിൽ തുടരുന്നത്.