കുളു: കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ഹിമാചലില്‍ ഗതാഗതം തടസപ്പെട്ടു. റോഹ്താങ് റോഡില്‍ കുടുങ്ങിയ രണ്ട് സ്‌ത്രീകളടക്കം 14പേരെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ രക്ഷപ്പെടുത്തി. റോഹ്താങ് പ്രദേശത്തെ കനത്ത മഞ്ഞുവീഴ്‌ച കാരണം ഗതാഗതം തടസപ്പെടാതിരിക്കാനായി വാഹനങ്ങള്‍ ഗുലാബ വഴി തിരിച്ചുവിടണമെന്ന് മനാലി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
ഹിമാചലില്‍ കനത്ത മഞ്ഞ് വീഴ്‌ച; റോഹ്താങ്ങില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി - കനത്ത മഞ്ഞ് വീഴ്‌ച
റോഹ്താങ് റോഡിൽ കുരുങ്ങിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ പതിനാല് പേരെയാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ രക്ഷപ്പെടുത്തിയത്.
കനത്ത മഞ്ഞ് വീഴ്‌ച; ഹിമാചലില്‍ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി
കുളു ജില്ലയിലെ റോഹ്താങ്ങിലും മര്‍ഹിയിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഞ്ഞ് വീഴ്‌ചയാണ്. ജമ്മു കശ്‌മീരിലും ഉത്തരാഖണ്ഡിലും ദിവസങ്ങളായി കനത്ത മഞ്ഞ വീഴ്‌ച തുടരുകയാണ്. അടുത്ത 48 മണിക്കൂറില്‍ ഹിമാചലില്‍ ശക്തമായ മഴയ്ക്കും മഞ്ഞ് വീഴ്‌ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.