കൊവിഡ്19: ഹിമാചൽപ്രദേശ് സർക്കാർ ച്യൂയിംഗ് ഗം വിൽപ്പന നിരോധിച്ചു - അഡീഷണൽ ചീഫ് സെക്രട്ടറി
തുപ്പലിലൂടെ കൊവിഡ് 19 പകരുന്നത് തടയാനാണ് സർക്കാർ ച്യൂയിംഗ് ഗം വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചത്

കൊവിഡ്19:ഹിമാചൽപ്രദേശ് സർക്കാർ ച്യൂയിംഗ് ഗം വിൽപ്പന നിരോധിച്ചു
ഷിംല: ഹിമാചൽപ്രദേശ് സർക്കാർ ച്യൂയിംഗ് ഗം വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചു. മൂന്നു മാസത്തേക്കാണ് നിരോധനം. തുപ്പലിലൂടെ കൊവിഡ് 19 പകരുന്നത് തടയാനാണ് സർക്കാർ ച്യൂയിംഗ് ഗം വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചത്. ച്യൂയിംഗ് ഗം തുപ്പുന്നതിലൂടെ കൊവിഡ് 19 പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണറും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ആർ.ഡി ദിമാൻ പറഞ്ഞു. ച്യൂയിംഗ് ഗം, ബബിൾ ഗം, സമാന ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും ഉപയോഗവും ജൂൺ 30 വരെ നിരോധിച്ചിരിക്കുന്നതായി ദിമാൻ അറിയിച്ചു.