ഹിമാചലില്‍ വൃദ്ധയെ മര്‍ദിച്ച ഇരുപത്തിയൊന്നു പേര്‍ അറസ്റ്റില്‍ - himachal pradesh crime latest news
മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ചാണ് മര്‍ദനം.
ഷിംല :ഹിമാചല്‍ പ്രദേശില്‍ മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് വൃദ്ധയെ മര്‍ദിച്ച ഇരുപത്തിയൊന്നു പേര്‍ അറസ്റ്റില്‍. സര്‍ക്കാഗട്ട് സ്വദേശിയായ 81കാരിയ്ക്കാണ് മര്‍ദനമേറ്റത്. അക്രമികള്‍ വൃദ്ധയുടെ മുഖത്ത് കറുത്ത ചായം പൂശി ചെരുപ്പ് മാലയണിയിച്ച് നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഷയം മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്യുന്നത്. പ്രതികളില്‍ 14 പുരുഷന്മാരും 7 വനിതകളും ഉള്‍പ്പെട്ടതായി മാന്ദി പൊലീസ് സൂപ്രണ്ട് ഗുരുദേവ് ചന്ദ് ശര്‍മ്മ വ്യക്തമാക്കി.