കേരളം

kerala

ETV Bharat / bharat

സമൂഹമാധ്യമങ്ങളില്‍ ദേശവിരുദ്ധ പോസ്റ്റ്; ഹിമാചലില്‍ കോണ്‍ഗ്രസ് നേതാവ് നീരജ് ഭാരതി അറസ്റ്റില്‍ - Neeraj Bharti held over anti-national, objectionable posts on social media

ഗല്‍വാനില്‍ ഇന്ത്യ-ചൈന സംഘര്‍ഷം ഉണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്ന നിരവധി പോസ്റ്റുകള്‍ ഫെയ്‌സ്‌ബുക്കില്‍ നീരജ് ഭാരതി പങ്കുവച്ചിരുന്നു

സമൂഹമാധ്യമങ്ങളില്‍ ദേശവിരുദ്ധ പോസ്റ്റ്  ഹിമാചലില്‍ കോണ്‍ഗ്രസ് നേതാവ് നീരജ് ഭാരതി അറസ്റ്റില്‍  ഹിമാചല്‍ പ്രദേശ്  Himachal Congress leader Neeraj Bharti  Neeraj Bharti held over anti-national, objectionable posts on social media  Neeraj Bharti
സമൂഹമാധ്യമങ്ങളില്‍ ദേശവിരുദ്ധ പോസ്റ്റ്; ഹിമാചലില്‍ കോണ്‍ഗ്രസ് നേതാവ് നീരജ് ഭാരതി അറസ്റ്റില്‍

By

Published : Jun 27, 2020, 2:09 PM IST

സിംല: ഹിമാചലില്‍ സമൂഹമാധ്യമങ്ങളില്‍ ദേശവിരുദ്ധവും ആക്ഷേപകരവുമായ പോസ്റ്റിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് നീരജ് ഭാരതിയെ അറസ്റ്റ് ചെയ്‌തു. ക്രൈം ബ്രാഞ്ച് സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. ജാവലി മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയും കോണ്‍ഗ്രസിന്‍റെ മുന്‍ ചീഫ് പാര്‍ലമെന്‍ററി സെക്രട്ടറിയുമായിരുന്നു നീരജ് ഭാരതി. ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം ഉണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്ന നിരവധി പോസ്റ്റുകള്‍ ഫെയ്‌സ്‌ബുക്കില്‍ നീരജ് ഭാരതി പങ്കുവെച്ചിരുന്നു. ഇതിനെതിരെ സിംലയില്‍ നിന്നുള്ള അഭിഭാഷകനായ നരേന്ദ്ര ഗുലേറിയയാണ് പരാതി നല്‍കിയത്. പ്രകോപനപരമായ ഭാഷയില്‍ ദേശ ദ്രോഹവും വിദ്വേഷവും സൃഷ്‌ടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നീരജ് ഭാരതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ABOUT THE AUTHOR

...view details