50,000 കടന്ന് കര്‍ണാടകയിലെ കൊവിഡ് കേസുകള്‍ - കര്‍ണാടകയിലെ കൊവിഡ് കേസുകള്‍
4,169 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 51422 ആയി.
![50,000 കടന്ന് കര്‍ണാടകയിലെ കൊവിഡ് കേസുകള്‍ Karnataka Covid-19 Update 16/07/2020 positive cases in Karnataka Bengaluru records 2344 cases കര്‍ണാടകയിലെ കൊവിഡ് കേസുകള്‍ ബെംഗളൂരു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8055377-916-8055377-1594918657110.jpg)
ബെംഗളൂരു:കര്‍ണാടകയിൽ കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. വ്യാഴാഴ്ച 4,169 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 51422 ആയി. 104 കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 1,032 ആയി. 1263 പേരെ സംസ്ഥാനത്ത് നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 19,729 ആയി. സംസ്ഥാനത്ത് 30,665 സജീവ കേസുകളാണ് നിലവില്‍ ഉള്ളത്. 2344 പുതിയ കൊവിഡ് കേസുകളാണ് ബെംഗളൂരുവില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 70 കൊവിഡ് മരണമാണ് ബെംഗളൂരുവിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്.