ഹൈദരാബാദ്: സംസ്ഥാന സെക്രട്ടേറിയേറ്റ് കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടി താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂലൈ 17 വരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് രഘവേന്ദ്ര സിംഗ് ചൗഹാൻ, ജസ്റ്റിസ് ബി വിജയൻ റെഡ്ഡി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജൂലൈ 10 ന് പ്രൊഫ. പി. വിശ്വേശ്വർ റാവു, ഡോ. ചെരുക്കു സുധാകർ എന്നിവർ സമർപ്പിച്ച ഹര്‍ജി പരിഗണിച്ച് ജൂലൈ 13 വരെ പൊളിച്ചുനീക്കാല്‍ തടഞ്ഞ് വെക്കാൻ നിർദേശം നൽകിയിരുന്നു.
തെലങ്കാന സെക്രട്ടേറിയേറ്റ് കെട്ടിടം പൊളിച്ചുമാറ്റുന്നത് ഹൈക്കോടതി ജൂലൈ 17 വരെ സ്റ്റേ ചെയ്തു - demolition of Telangana secretariat
കെട്ടിടം പൊളിക്കുന്നതിന് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് സംസ്ഥാന സർക്കാർ ആവശ്യമായ അനുമതി വാങ്ങിയതായി തെലങ്കാന അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
![തെലങ്കാന സെക്രട്ടേറിയേറ്റ് കെട്ടിടം പൊളിച്ചുമാറ്റുന്നത് ഹൈക്കോടതി ജൂലൈ 17 വരെ സ്റ്റേ ചെയ്തു High Court demolition of Telangana secretariat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8050274-306-8050274-1594900609171.jpg)
തുടര്‍ന്ന് കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന മന്ത്രിസഭയുടെ പ്രമേയം മുദ്രയിട്ട കവറിൽ സമർപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. പിന്നീട് ജൂലൈ സ്റ്റേ 15 വരെ നീട്ടി.ഏകദേശം 10 ലക്ഷം ചതുരശ്ര അടി വിസ്തീർണവും 10 ബ്ലോക്കുകളും ഉള്ള ഇപ്പോഴത്തെ സെക്രട്ടേറിയേറ്റ് സമുച്ചയം നിയമത്തിന്‍റെ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പണിതതെന്ന് ഹര്‍ജിയിൽ ആരോപിക്കുന്നു.നിർമാണം, പൊളിക്കൽ മാലിന്യ നിർമാർജന ചട്ടം 2016, പകർച്ചവ്യാധി നിയമം 1897, പരിസ്ഥിതി സംരക്ഷണ നിയമം 1986 എന്നിവക്കെതിരായാണ് കെട്ടിടം പണിതതെന്ന് ഹര്‍ജിക്കാരൻ ആരോപിക്കുന്നു.
അതേസമയം, കെട്ടിടം പൊളിക്കുന്നതിന് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് സംസ്ഥാന സർക്കാർ ആവശ്യമായ അനുമതി വാങ്ങിയതായി തെലങ്കാന അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.സെക്രട്ടേറിയേറ്റ് സമുച്ചയം പൊളിക്കുന്നതിന് പരിസ്ഥിതി അനുമതി ആവശ്യമുണ്ടോ എന്നതിന് മറുപടി സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി വ്യാഴാഴ്ച സ്റ്റേ നീട്ടുകയായിരുന്നു.എന്നാല്‍ നിലവിലുള്ള കെട്ടിടം പൊളിക്കുന്നത് കൊവിഡ് സാഹചര്യത്തിൽ തെറ്റായ നടപടിയാണെന്നും ചുറ്റുമുള്ള പ്രദേശത്തെ അഞ്ച് ലക്ഷം ആളുകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചവര്‍ കോടതിയെ അറിയിച്ചു.